കേരളം

കെ എ എസ് ജനുവരി 1 ന് നിലവില്‍ വരും; കഴിവും പ്രതിബദ്ധതയും ഉള്ളവര്‍ക്ക് ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്‌റ്റ്രേറ്റീവ് സര്‍വീസ് 2018 ജനുവരി 1 ന് നിലവില്‍വരും. കെ.എ.എസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക്  ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.കെ.എ.എസ്. രൂപീകരിക്കുന്നതിന്റെ ഭാഗമായി സര്‍വീസ് സംഘടനകളുമായി ഗവണ്‍മെന്റ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് അവസാനരൂപം നല്‍കിയത്. കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക്  ഉയര്‍ന്നതലത്തിലുള്ള ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് കെ.എ.എസ്.രൂപീകരിക്കുന്നത്.

മൂന്ന് ധാരകള്‍ വഴിയാണ് കെ.എ.എസിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് - നേരിട്ടുള്ള നിയമനം. പ്രായപരിധി  32 വയസ്സ്. പിന്നോക്ക വിഭാങ്ങള്‍ക്കും പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഉയര്‍ന്നപ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത  സര്‍വകലാശാലാബിരുദം.നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം. പ്രായപരിധി   40 വയസ്സ്, വിദ്യാഭ്യാസയോഗ്യത  ബിരുദം. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനുമുകളിലോ വരാത്ത സ്ഥിരം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍വീസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കണം.ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി  50 വയസ്സ്. യോഗ്യത   ബിരുദം.


കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിന്റെ കണക്റ്റിവിറ്റി പാക്കേജായി നാല് പദ്ധതികള്‍ നടപ്പാക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി.
തലശ്ശേരി  കൊടുവള്ളി  മമ്പറം  അഞ്ചരക്കണ്ടി   മട്ടന്നൂര്‍ എയര്‍പോര്‍ട് റോഡില്‍ മട്ടന്നൂര്‍ മുതല്‍ വായന്തോട് വരെയുള്ള ഭാഗം ഉള്‍പ്പെടുത്തും.
കുറ്റിയാടി  നാദാപുരം  പെരിങ്ങത്തൂര്‍  മേക്കുന്ന്  പാനൂര്‍  പൂക്കോട്  കൂത്ത് പറമ്പ്  മട്ടന്നൂര്‍ റോഡ്, വനപ്രദേശം ഒഴികേയുള്ള മാനന്തവാടി  ബോയിസ് റ്റൗണ്‍  പേരാവൂര്‍  ശിവപുരം  മട്ടന്നൂര്‍ റോഡ് എന്നീ റോഡുകള്‍ നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി.

കൂട്ടുപ്പുഴ പാലം  ഇരുട്ടി  മട്ടന്നൂര്‍  വായന്തോട്, മേലേ ചൊവ്വ  ചാലോട്  മട്ടന്നൂര്‍  എയര്‍പ്പോര്‍ട് റോഡ് എന്നീ റോഡുകള്‍ നാലുവരി പാതയാക്കുന്നതിനും കേന്ദ്രത്തിന് ശുപാര്‍ശ നല്‍കും.കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ്  ചെറക്കള  മയ്യില്‍  ചാലോട് റോഡ് നാലുവരി പാതയാക്കും.ന്യൂനപക്ഷപദവിയില്ലാത്ത എയ്ഡഡ് കോളേജുകളില്‍ പട്ടികജാതിപട്ടികവര്‍ഗവിഭാഗത്തില്‍ പെടുന്നവര്‍ക്ക് അദ്ധ്യാപകഅനദ്ധ്യാപക നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയ്‌ക്കെതിരെ അപ്പീല്‍ ഫയല്‍ചെയ്യാന്‍ തീരുമാനിച്ചു.  
തെന്മല ഇക്കോ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍  ശമ്പളം പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം