കേരളം

പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
കേസില്‍ തന്നെ കുടുക്കിയതാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനിയടക്കം മൂന്നുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
പള്‍സര്‍ സുനിയ്ക്ക് പുറമെ മണികണ്ഠനും വിഗീഷുമാണ് അഭിഭാഷകന്‍ ബോബി റാഫേല്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. ഫെബ്രുവരി 18ന് പ്രതികള്‍ വീട്ടില്‍ നേരിട്ടെത്തിയാണ് ജാമ്യാപേക്ഷ നല്‍കിയത്.
ഇതിനിടയില്‍ പള്‍സര്‍ സുനിയെ കണ്ടെത്താനുള്ള പോലീസ് ശ്രമം തുടരുകയാണ്. ആലപ്പുഴ മേഖലയില്‍ത്തന്നെ പള്‍സര്‍ സുനിയുണ്ടെന്നാണ് പോലീസ് കരുതുന്നത്. സുഹൃത്ത് മണിയുടെ വീട്ടിലെത്തിയ പള്‍സര്‍ സുനിയെ തേടി പോലീസ് എത്തിയപ്പോഴേക്കും തലനാരിഴയ്ക്കാണ് സുനി രക്ഷപ്പെട്ടത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത