കേരളം

77 ബാറുകളും 3049 ഷാപ്പുകൡും ഇന്ന് 'പ്രവേശനോത്സവം' ; സമയം 11 മുതല്‍ 11 വരെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഇന്നുമുതല്‍ നിലവില്‍ വരുന്നതോടെ 77 ബാറുകളും 3049 ഷാപ്പുകളും തുറക്കും. ശിങ്കാരിമേളം ഉള്‍പ്പടെയുള്ള 'പ്രവേശനോത്സവ'മാണ് സംസ്ഥാനത്തെ ചില ബാറുകള്‍ ഒരുക്കിയിരിക്കുന്നത്. 

ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറക്കുന്നത് എറണാകുളം ജില്ലയിലാണ്. 20 ബാറുകള്‍. തിരുവനന്തപുരത്ത് 11ഉം തൃശൂരില്‍ ഒന്‍പതും, കണ്ണൂര്‍-എട്ട്, കോട്ടയം-ആറ്, പാലക്കാട്-ആറ്, കോഴിക്കോട് -അഞ്ച്, മലപ്പുറം-നാല്, കൊല്ലം-മൂന്ന്, ആലപ്പുഴ-രണ്ട്, വയനാട്-രണ്ട്, ഇടുക്കി-ഒന്ന് എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നു തുറയ്ക്കുന്ന ബാറുകളുടെ എണ്ണം. 

ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും ഇന്നു മുതല്‍ മാറ്റം വരും. നേരത്തെ ഒന്‍പതു മുതല്‍ രാത്രി പത്തുവരെയായിരുന്നുവെങ്കില്‍ ഇന്നുമുതല്‍ 11 മുതല്‍ 11 വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുക. ടൂറിസം മേഖലയിലെ ബാറുകള്‍ രാവിലെ പത്തു മുതല്‍ പ്രവര്‍ത്തിക്കും.

പുതിയ മദ്യനയം പ്രകാരം യുഡിഎഫ് സര്‍ക്കാരിന്റെ അബ്കാരി നയം കാരണം ബാര്‍പദവി നഷ്ടപ്പെട്ട ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുടമകള്‍ക്കാണ് ലൈസന്‍സിനായി അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്.

സുപ്രീംകോടതി വിധി, എക്‌സൈസ് നിയമം പാലിക്കുന്നവരെയാണ് ലൈസന്‍സ് നല്‍കുന്നതിനായി പരിഗണിക്കുന്നത്. 28 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീ. ഹോട്ടലുകളുടെ നക്ഷത്രപദവിയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതിനാല്‍ പല ബാറുകളും ലൈസന്‍സ് ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി