കേരളം

വിവാഹം റദ്ദാക്കിയതിനെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നു. അടുത്ത ദിവസം അപ്പീല്‍ ഹര്‍ജി നല്‍കുമെന്നാണ് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ പറയുന്നത്.

വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം സാധുവല്ലാത്തതും നിലനില്‍ക്കാത്തതുമാണെന്ന് കാട്ടിയാണ് ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. ഹാദിയ ഇപ്പോള്‍ പോലീസ് സംരക്ഷണത്തോടുകൂടി മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത്.

വിവാഹം അസാധുവാക്കിയെങ്കിലും ഹാദിയ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. താന്‍ സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം നടത്തിയതാണെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി പെണ്‍കുട്ടിയുടെ ഭാഗം കോള്‍ക്കാതെയാണ് വിധി പ്രഖ്യാപിച്ചതെന്നും ആരോപണമുണ്ട്. 

മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ക്കാന്‍ തടഞ്ഞു വെച്ചിരിക്കുന്ന മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് വൈക്കം സ്വദേശി അശോകന്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈകോടതി വിധി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ