കേരളം

ക്വട്ടേഷന് പിന്നില്‍ വ്യക്തി വൈരാഗ്യം; നാദിര്‍ഷയും കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. ഗൂഢാലോചന തുടങ്ങിയത് 2013 മുതലെന്നും രണ്ടു തവണ നടിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ്. റിയല്‍ എസ്റ്റേറ്റ് പ്രശ്‌നമല്ല ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്ന് സുനിലിന്റെ മൊഴിയെത്തുടര്‍ന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോള്‍ ഉള്ളത് ആലുവ പൊലീസ് ക്ലബിലാണ്.

സംഭവത്തില്‍ നാദിര്‍ഷയും അറസ്റ്റിലായേക്കും എന്നാണ് ലഭിക്കുന്ന് സൂചന. നാദിര്‍ഷ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയേയും കസ്റ്റഡിയെടുത്തിട്ടുണ്ട്.
ഗൂഢാലോചനക്കേസില്‍ ദിലീപിനൊപ്പം നാദിര്‍ഷയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു,

ഇന്നു പുലര്‍ച്ചെയാണ് ദിലീപിനെ പൊലീസ് കസ്റ്റഡിയിലടുത്തത്. വ്യകക്തമായ തെളിവുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ വൈകുന്നേരം 6.30ഓടെ ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നുതന്നെ ദിലീപിനെ കോടതിയില്‍ ഹാജരാക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍