കേരളം

ദിലീപിനെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍; അറസ്റ്റ് സ്ഥിരീകരിച്ച് ഡിജിപി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപിനെ അറസ്റ്റു ചെയ്ത വിഷയം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ദിലീപിനെതിരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൃത്യമായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാദിര്‍ഷയെ കസ്റ്റഡിയിലെടുത്തിട്ടില്ല.അന്വേഷണം മുന്നോട്ടുപോകുന്നുണ്ട്. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യും. അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. എല്ലാ നിയമനടപടികളും പാലിച്ചുതന്നെ അന്വേഷണം മുന്നോട്ടുപോകും. അദ്ദേഹം പറഞ്ഞു. ഇന്ന്‌
രാവിലെയാണ് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടന്നുവെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകുന്നേരം 6.30ഓടെ ദിലീപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ