കേരളം

അംഗമെന്ന നിലയില്‍ ലജ്ജിക്കുന്നു; 'അമ്മ'യ്ക്ക് ജോയ് മാത്യുവിന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താര സംഘടനയായ അമ്മയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജോയ് മാത്യുവിന്റെ കത്ത്. അമ്മയുടെ അംഗമെന്ന നിലയില്‍ തനിക്ക് ലജ്ജ തോന്നുന്നതായും സംഘടനയുടെ നന്മയ്ക്കായി പൊതുജനങ്ങളെ കാര്യങ്ങള്‍ അറിയിക്കണമെന്നും കത്തില്‍ പറയുന്നു. 

ദിലീപിന്റെ അപ്രതീക്ഷിതമായ അറസ്റ്റും സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ ജനറല്‍ ബോഡി ഉടന്‍ വിളിക്കണം. ഒരു ജനാധിപത്യ സംവിധാനത്തില്‍ നിന്ന് കൊണ്ട് നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ജോയ് മാത്യു അമ്മ പ്രസിഡന്റിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ സ്വീകരിച്ച നടപടികള്‍ ഏറെ വിരര്‍ശനത്തിന് ഇടവച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും അംഗങ്ങള്‍ ആയതിനാല്‍ രണ്ടുപേരും ഒരുപോലെയാണെന്നായിരുന്നു സംഘടനാ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍