കേരളം

ലക്ഷ്യയില്‍ നിന്ന് സുനില്‍കുമാറിന് പണം നല്‍കിയ തെളിവുകള്‍ പുറത്ത്; ദിലിപിനെതിരെ പത്തൊന്‍പത് തെളിവുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന സുപ്രധാന തെളിവുകള്‍ പൊലീസിന് ലഭിച്ചു. കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ സുനില്‍കുമാറര്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ലക്ഷ്യയില്‍ നിന്ന് സുനില്‍കുമാറിന് പണം നല്‍കിയതായ വിവരവും പൊലീസിന് ലഭിച്ചു. കൃത്യം നടത്തിയ ശേഷം ലക്ഷ്യയിലെത്തി മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചുവെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ലക്ഷ്യയില്‍ തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല, സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചിരുന്നെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത കടയിലെ സിസി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സുനില്‍കുമാര്‍ ലക്ഷ്യയിലെത്തിയ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. സുനില്‍കുമാര്‍ ഈ സ്ഥാപനത്തിലേക്ക് കയറി പോകുന്നതിന്റെ ദൃശ്യങ്ങളാണ് കടയിലെ സിസി ടിവിവിയില്‍ പതിഞ്ഞിരിക്കുന്നത്. ദിലീപിന്റെ സ്ഥാപനവുമായി സുനില്‍കുമാറിന് ബന്ധമുണ്ടായിരുന്നു എന്നതിന്റെ സുപ്രധാന തെളിവായാണ് പൊലീസ് ഇത് പരിഗണിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ലക്ഷ്യയിലെ സിസി ടിവി ദൃശ്യങ്ങള്‍ മൂന്നുതവണ ഡിലിറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു.
 

തനിക്ക് സുനില്‍കുമാറുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് ദിലീപ് പലവട്ടം പറഞ്ഞിരുന്നു. പക്ഷേ ലക്ഷ്യയിലെ രേഖകല്‍ പരിശോധിച്ചപ്പോള്‍ അതില്‍ രണ്ടു ലക്ഷം രൂപയുടെ കുറവു വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കത്യത്തിന് ശേഷം സുനില്‍കുമാറിന് ഒഴിവില്‍ പോകാന്‍ ഈ രണ്ടുലക്ഷം രൂപ കൈമാറി എന്ന സുപ്രധാന തെളിവും പൊലീസിന് ലഭിച്ചു. ഈ. ഈ തെളിലുകള്‍ ഉള്‍പ്പെടെ പത്തൊന്‍പതു തെളിവുകളാണ് പൊലീസ് ദിലീപിനെതിരെ കണ്ടെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''