കേരളം

ദിലീപിന് ജാമ്യം ലഭിക്കാന്‍ ജഡ്ജിയമ്മാവന്റെ അനുഗ്രഹം തേടി സഹോദരന്‍ അനൂപ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നടന്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് പൊന്‍കുന്നം ചെറുവള്ളിയിലുള്ള ജഡ്ജിയമ്മാവന്‍ കോവിലിലെത്തി. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അനൂപ് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവനു മുന്നിലെത്തി വഴിപാടുകള്‍ നടത്തിയത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അനൂപ് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമെത്തി വഴിപാടുകള്‍ കഴിച്ച് മടങ്ങിയത്. ജഡ്ജിയമ്മാവന്റെ പ്രീതിക്കായി അടവഴിപാടാണ് ഇവര്‍ നടത്തിയത്. കഴിഞ്ഞദിവസം അനൂപിന്റെ സുഹൃത്ത് ക്ഷേത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നു. തുടര്‍ന്നാണ് അനൂപ് വൈകിട്ടോടെ ക്ഷേത്രത്തിലെത്തുകയായിരുന്നു.

കോടതി വ്യവഹാരങ്ങളില്‍പ്പെട്ട് കഷ്ടപ്പെടുന്നവര്‍ ഈ ക്ഷേത്ര നടയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ നീതി ലഭിക്കുമെന്നാണ് വിശ്വാസം. പ്രശസ്തരായ അഭിഭാഷകരും ന്യായാധിപന്‍മാരും മാത്രമല്ല, രാഷ്ട്രീയസമൂഹികകായിക രംഗത്തെ പ്രമുഖരും നിയമവഴികളില്‍ നീതി തേടി ഇവിടെയെത്താറുണ്ട്. ജാമ്യം ലഭിച്ചാല്‍ ഉടന്‍ തന്നെ ദിലീപും ഇവിടെയെത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ അനൂപ് അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍