കേരളം

മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരെ സസ്‌പെന്റ് ചെയ്ത് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി വിവിധ കേസുകളില്‍ ഹാജരായ അഭിഭാഷകരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ തുടരുന്ന തര്‍ക്കത്തെ തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ ജനറല്‍ബോഡി എടുത്ത തീരുമാനത്തില്‍ വീഴ്ച വരുത്തിയതിനാണ് താല്‍ക്കാലിക പിരിച്ചുവിടല്‍.

അഭിഭാഷകരെ സസ്‌പെന്റ് ചെയ്ത് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ നോട്ടീസ്
അഭിഭാഷകരെ സസ്‌പെന്റ് ചെയ്ത് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ നോട്ടീസ്

അഡ്വ.കീര്‍ത്തി ഉമ്മന്‍ രാജന്‍, അഡ്വ. പേട്ട ജെ സനല്‍ കുമാര്‍, അഡ്വ. ശാസ്തമംഗലം എസ് അജിത്ത്കുമാര്‍, അഡ്വ. പ്രദീപ് കുമാര്‍ ബി, അഡ്വ. ശ്രീജ ശശിധരന്‍, അഡ്വ. എസ് ജോഷി, അഡ്വ. എന്‍ ബിനു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഹൈക്കോടതിക്കു മുന്നില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കു അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകരുതെന്ന് ജനറല്‍ ബോഡി തീരുമാനിച്ചിരുന്നു. 

അഡ്വക്കേറ്റ്‌സ് ആക്റ്റ് അനുശാസിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അസോസിയേഷനുമായുള്ള ബന്ധം ഉലയാതെ വിഷയത്തില്‍ വിശദീകരണം നല്‍കുമെന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അഭിഭാഷകര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍