കേരളം

പ്ലാന്റ് നിര്‍മാണം നിര്‍ത്താമെന്നു പറഞ്ഞിട്ടില്ല, തീരുമാനം തെറ്റായി വ്യാഖ്യാനിച്ചെന്ന് മെഴ്‌സിക്കുട്ടിയമ്മ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് സമരക്കാര്‍ക്കു താന്‍ ഉറപ്പു നല്‍കിയിരുന്നില്ലെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ. തന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ല. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

പ്ലാന്റ് നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഉറപ്പു നല്‍കിയതായും അതു ലംഘിക്കപ്പെട്ടുവെന്നും സമരക്കാര്‍ ആരോപിച്ചിരുന്നു. ഉറപ്പു ലംഘിക്കപ്പെട്ട പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കുന്നത് എന്നായിരുന്നു സമരക്കാരുടെ വാദം. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

സമരത്തെ അടിച്ചമര്‍ത്തുക എന്നത് സര്‍ക്കാരിന്റെ നയമല്ലെന്ന് മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പുതുവൈപ്പിലെ പൊലീസ് നടപടി തെറ്റാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്