കേരളം

ഭരണത്തിനു വേഗം കൂട്ടാന്‍ സിപിഎം, എംവി ജയരാജന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള മുതിര്‍ന്ന നേതാവ്  എംവി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയായി നിയമിക്കാന്‍ സിപിഎം തീരുമാനം.  ഭരണത്തിനു വേഗം പോരെന്ന പരാതി വ്യാപകമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. 

രാഷ്ട്രീയമായി തിരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുള്ളയാളുടെ കുറവ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. പുത്തലത്ത് ദിനേശനെ രാഷട്രീയകാര്യ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ടെങ്കിലും ഒരു മുതിര്‍ന്ന നേതാവിന്റെ സാന്നിധ്യം കൂടിയുണ്ടെങ്കില്‍ കാര്യങ്ങള്‍ കുറെക്കൂടി സുഗമമായി മുന്നോട്ടുപോവുമെന്നാണ് പാര്‍ട്ടി കരുതുന്നത്. നിലവില്‍ ഏതു ചെറിയ കാര്യത്തിനും മുഖ്യമന്ത്രിയുടെ അനുമതിക്കു കാത്തുനില്‍ക്കുന്ന അവസ്ഥയാണ് ഓഫിസിലുള്ളത്. ഇത് ഫയല്‍നീക്കത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

ഫയല്‍നീക്കം മന്ദഗതിയിലാണ് നടക്കുന്നതെന്നും ഇത് ഭരണത്തിന്റെ വേഗത്തെ ഗുരുതരമായ ബാധിച്ചതായും നേരത്തെ തന്നെ വാര്‍ത്തകള്‍വന്നിരുന്നു. അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സെക്രട്ടേറിയററ്റ് ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ഇടഞ്ഞുനില്‍ക്കുന്നത് ഭരണത്തെ ബാധിച്ചു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സിന്റെ നിലപാടിന് മുഖ്യമന്ത്രി പിന്തുണ നല്‍കിയത്ത ആ വിഭാഗത്തെ പിണക്കുന്നതിനും കാരണമായി. ഈ പശ്ചാത്തലത്തില്‍ ഭരണത്തിനു വേഗം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എംവി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൊണ്ടുവരുന്നത്.

ഇകെ നായനാര്‍ മുഖ്യമന്ത്രിയായ ആദ്യ ടേമില്‍ കെ മോഹഹനനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. 1987ല്‍ നായനാര്‍ രണ്ടാംവട്ടം മുഖ്യമന്ത്രിയായപ്പോള്‍ എപി കുര്യനെയാണ് പാര്‍ട്ടി ആ പദവിയില്‍ നിയോഗിച്ചത്. 96ല്‍ നായനാരുടെ രാഷട്രീയകാര്യ സെക്രട്ടറിയായ പി ശശിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ തവണ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇപ്പോഴത്തെ കൊല്ലംജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍ ആയിരുന്നു രാഷ്ട്രീയ കാര്യ സെക്രട്ടറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം