കേരളം

കേരളത്തിലെ സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതിയില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേന്ദ്രത്തിന്റെയും പ്രധാനമന്ത്രിയുടെയും ഏകാധിപത്യ നിലപാടാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഈ വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഈ വിഷയത്തിലുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കാന്‍ നിയമസഭ തീരുമാനിച്ചതായും അറിയിച്ചു.

സംസ്ഥാനം നേരിടുന്ന വരള്‍ച, റേഷന്‍ പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാന്‍ വേണ്ടിയായിരുന്നു സര്‍വ്വകക്ഷി സംഘം കൂടിക്കാഴ്ചയ്‌ക്കൊരുങ്ങിയത്. അനുമതി ചോദിച്ച് കത്തെഴുതിയ കേന്ദ്രത്തോട് നിഷേധാത്മക സമീപനമാണ് കേന്ദ്രം കാഴ്ചവെച്ചത്. ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയതിതെ തുടര്‍ന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു