കേരളം

കുണ്ടറ പീഡനം: പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതിയല്ലെന്ന് എസ്പി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനേയും പ്രതി ചേര്‍ത്തിരുന്നു. കേസില്‍ അച്ഛനെ പ്രതിയാക്കി പോലീസിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണിതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അച്ഛനെ പ്രതിയാക്കാനുള്ള ഒരു നീക്കവും നടത്തിയിട്ടില്ലെന്നും അതിനാവശ്യമായ തെളിവുകളില്ലെന്നും എസ്പി എസ് സുരേന്ദ്രന്‍ വ്യക്തമായി.

കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാനാണ് അയാളെ വിളിച്ചുവരുത്തിയത്. അതിനുശേഷം അദ്ദേഹത്തെ വിട്ടയച്ചു, ആവശ്യമുള്ളപ്പോള്‍ ഇനിയും വിളിക്കും. ആവശ്യമുള്ള പലരേയും ഇങ്ങനെ വിളിച്ച് മൊഴിയെടുക്കാറുണ്ട്. സംശയിക്കുന്നവര്‍ പൂര്‍ണ്ണമായും സഹകരിക്കാത്തതിനാലാണ് നുണ പരിശോധന നടത്തുന്നതെന്നും എസ്പി പറഞ്ഞു. 

ഇപ്പോള്‍ അഞ്ചോളം ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ മുത്തച്ഛന്‍ ഉള്‍പ്പെട്ടവര്‍ പറയുന്ന കാര്യങ്ങള്‍ വിശ്വാസ യോഗ്യമല്ലാത്തതിനാല്‍ കാര്യങ്ങള്‍ വീണ്ടും അന്വേഷിക്കുന്നുണ്ട്. രണ്ടുമാസം പിന്നിട്ടതുകൊണ്ട് കേസ് തെളിയാതെ പോകില്ല. ഇപ്പോള്‍ നിലവിലുള്ള അന്വേഷണ സംഘവും ഉദ്യോഗസ്ഥരും മനപ്പൂര്‍വ്വം വീഴ്ച വരുത്തിയതായി കരുതുന്നില്ലെന്നും എസ്പി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'