കേരളം

പിണറായിയുടെ നീക്കം തച്ചങ്കരിയെ ഡിജിപിയാക്കാനെന്ന് വി.മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനുള്ള നീക്കങ്ങളാണ് പിണറായി വിജയന്‍ നടത്തുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്നുള്ള സുപ്രീംകോടതി വിധിയുടെ അന്തഃസത്തയാണ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു. 

സെന്‍കുമാറിന്റെ നിയമനം നീട്ടുകൊണ്ടു പോകുന്നതിന് ഇടയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നടത്തിയ സ്ഥാനമാറ്റം ദുരൂഹത ഉണര്‍ത്തുന്നതാണ്. അഴിമതിക്കാരനായ തച്ചങ്കരിയെ ഡിജിപിയാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ഇപ്പോള്‍ വ്യക്തമാകുന്നതായും മുരളീധരന്‍ പറഞ്ഞു. 

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസ്വസ്ഥ്യമുണ്ടാക്കി മറ്റൊരു ഐപിഎസ് പോരിനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്. പിണറായിയുടെ ധാര്‍ഷ്ട്യത്തിന് കോടതിയിട്ട പിഴ ജനങ്ങളില്‍ നിന്നും ഈടാക്കാന്‍ പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!