കേരളം

ലീഗിന് ഇതൊന്നും പ്രശ്‌നമല്ല, ഖമറുന്നീസയ്‌ക്കെതിരെ നടപടിയില്ലെന്ന് കെപിഎ മജീദ്‌

സമകാലിക മലയാളം ഡെസ്ക്

ബിജെപി പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം ചെയ്ത വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റിനെതിരെ നടപടിയില്ല. ഖമറുന്നീസ അന്‍വര്‍ നലകിയ മാപ്പപേക്ഷ അംഗീകരിച്ചതായി ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ബിജെപിയെ പ്രശംസിച്ച് ഖമറുന്നീസ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഗൗരവമായി എടുക്കമെന്നായിരുന്നു ഇക്കാര്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംഭാവന നല്‍കുന്നതും ഉദ്ഘാടനം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും പാണക്കാട് തങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഖമറുന്നീസയുടെ വീട്ടില്‍ ബിജെപി പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം നടന്നത്. രണ്ടായിരം രൂപ സംഭാവന നല്‍കിയശേഷം ചടങ്ങില്‍ ബിജെപിയെ വാനോളം പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപിക്ക് എല്ലാവിജയങ്ങളും നേരുന്നുവെന്നായിരുന്നു ഖമറുന്നീസയുടെ വാക്കുകള്‍. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ തുടരുന്നതിനിടെയാണ് മാപ്പപേക്ഷ അംഗീകരിക്കാനുള്ള പാര്‍ട്ടി തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''