കേരളം

സെന്‍കുമാറിനെ പൊലീസ് മേധാവിയായി ഉത്തരവിറങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെന്‍കുമാറിനെ  പൊലീസ് മേധാവിയായി നിയമിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്നതോടെ അദ്ദേഹം സ്ഥാനമേറ്റെടുക്കും. നിലവില്‍ ഐഎംജി ഡയറക്ടറാണ് സെന്‍കുമാര്‍.

ഉത്തരവ് കിട്ടിയശേഷം മാത്രം ചുമതലയേല്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി. ഇവിടുത്ത ചുമതല ആര്‍ക്കാണ് കൈമാറേണ്ടെത് എന്നകാര്യത്തിലും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് സെന്‍കുമാര്‍ പറയുന്നത്.

ഉച്ചയ്ക്ക് മൂന്ന് മണിയോടെ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനമൊഴിയുന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയില്‍ നിന്നും ബാറ്റണ്‍ സ്വീകരിച്ച് കൊണ്ട് അദ്ദേഹം ഡിജിപി സ്ഥാനം ഏറ്റെടുക്കും. ഡിജിപിയായി സെന്‍കുമാറിനെ നിയമിക്കാനുള്ള ഉത്തരവില്‍ ഇന്നലെയാണ് മുഖ്യമന്ത്രി ഒപ്പിട്ടത്. നിലവിലെ ഡിജിപി ലോക്‌നാഥ് ബഹ്‌റ വിജിലന്‍സ് മേധാവിയായി ചുമതലയേല്‍ക്കും. 

ചുമതലയേറ്റതിന് ശേഷം മാത്രമായിരിക്കും മുഖ്യമന്ത്രിയെ കാണുകയെന്നാണ് സൂചന. വൈകീട്ടോടെ മാത്രമെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തൂ. അതിന് മുമ്പായി ഡിജിപി സ്ഥാനം ഏറ്റെടുക്കുമെന്നാണ്  റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ