കേരളം

പിണറായിയെ പേടിയെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോകണമെന്ന് ബിജെപി; പദവിയോട് അല്‍പ്പമെങ്കിലും മര്യാദ കാണിക്കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗവര്‍ണര്‍ പി.സദാശിവത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

പദവിയോട് അല്‍പ്പമെങ്കിലും മര്യാദ കാണിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക്കില്‍ പ്രതിഷേധിച്ചായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. 

മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തത് കൊണ്ടല്ല ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതെന്ന പരാമര്‍ശവുമായും ബിജെപി നേരത്തെ  രംഗത്തെത്തിയിരുന്നു. എം.ടി.രമേശ് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടപടി എടുക്കണമെന്നും, കണ്ണൂരില്‍ അഫ്‌സ്പ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. 

മുഖ്യമന്ത്രിക്ക് പരാതി കൈമാറാന്‍ ആയിരുന്നെങ്കില്‍ ഇടനിലക്കാരന്റെ ആവശ്യമെന്താണെന്നുമായിരുന്നു എംടി രമേശിന്റെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)