കേരളം

ബാര്‍ കോഴ കേസ്; കെ.എം.മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബാര്‍ കോഴ കേസില്‍ കെ.എം.മാണിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍. ബാര്‍ കോഴ കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രിയായ കെ.എം.മാണി നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

എന്നാല്‍ ഏത് സാഹചര്യത്തിലാണ് ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. മൊഴികളിലെ വൈരുദ്ധ്യം എങ്ങിനെയുണ്ടായെന്ന് പരിശോധിച്ച് അറിയിക്കണം. ഇതുകൂടാതെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 30ഡി നിലനില്‍ക്കുമോയെന്ന് പരിശോധിക്കണമെന്നും കോടതി അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

ബാര്‍ കോഴ് കേസില്‍ നിര്‍ണായകമായ അന്വേഷണ ഘട്ടം പിന്നിട്ടിരിക്കുകയാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധന നടക്കുകയാണെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍