കേരളം

സൈന്യത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സൈന്യത്തിനെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ അഫ്‌സ്പ (പട്ടാളഭരണം) ഏര്‍പ്പെടുത്തണമെന്ന ബിജെപിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

പട്ടാളനിയമം നിലവിലുള്ള സംസ്ഥാനങ്ങളില്‍ ജനവും പട്ടാളവും തമ്മല്‍ നിരന്തരം ഏറ്റുമുട്ടുകയാണ്. പരമാധികാരമുള്ളതിനാല്‍ പട്ടാളത്തിന് എന്ത് ചെയ്യാന്‍ കഴിയും, നാലാളു കൂടി നിന്നാല്‍ പട്ടാളം വെടിവെച്ച് കൊല്ലും. സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗം ചെയ്യുമെന്നും അദ്ദേഹം വിമര്‍ശിച്ചു. 

സൈന്യത്തെ അപമാനിക്കുന്ന തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് കോടിയേരി ബാലകൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പ്രസ്ഥാവന തിരുത്തി മാപ്പു പറയണമെന്നാണും അമിത് ഷാ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'