കേരളം

ലൈംഗികാരോപണങ്ങള്‍ എഴുതി ചേര്‍ത്തത്; ഇടപെട്ടത് ഗണേശ് കുമാര്‍ എന്ന് ഫെനി ബാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളള സരിത എസ് നായരുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സരിതയുടെ അഭിഭാഷകനായിരുന്ന അഡ്വ ഫെനി ബാലകൃഷ്ണന്‍. 21 പേജുളള കത്തില്‍ നാലുപേജുകളാണ് എഴുതി ചേര്‍ത്തത്. ലൈംഗികാരോപണങ്ങള്‍ ഇത്തരത്തില്‍ എഴുതി ചേര്‍ത്തതാണ്. ഇതിനായി കെ ബി ഗണേശ് കുമാര്‍ എംഎല്‍എയാണ് ഇടപെട്ടത് എന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

ഗണേശിന്റെ ബന്ധു കേരള കോണ്‍ഗ്രസ് ബി നേതാവ് ശരണ്യമനോജാണ് പുതിയ കത്ത് തയ്യാറാക്കിയത്. ഗണേശിനെ മന്ത്രിയാക്കാത്തതിലുളള വിരോധമാണ് ഇതിന് പിന്നിലെന്നും ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചു. 

അട്ടക്കുളങ്ങര ജയിലില്‍ വെച്ച് സരിത എഴുതി 21 പേജുളള കത്ത് പിന്നിട് 25 പേജായി മാറിയതില്‍ നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. 21 പേജുളള കത്ത് പിന്നിട് നാലുപേജായും അതിന് ശേഷം 25 പേജായും മാറിയത് ബാഹ്യഇടപെടലിനെ തുടര്‍ന്നാണെന്നായിരുന്നു ആക്ഷേപം. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ കത്തിന്റെ വിശ്വാസ്യതയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണന്‍ രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും