കേരളം

തോമസ് ചാണ്ടിയുടെ രാജി നേരത്തെ ആകാമായിരുന്നു: രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തോമസ് ചാണ്ടിയുടെ രാജി നേരത്തെ ആകമായിരുന്നുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജിയുടെ കാര്യത്തിലെ ഉപാധി എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല, തോമസ് ചാണ്ടി രാജിവെച്ച വിഷയത്തോട് പ്രതികരിച്ചത്.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഘടകക്ഷിയുടെ മന്ത്രിമാര്‍ കാബിനറ്റില്‍ നിന്ന് വിട്ടു നിന്ന് കൊണ്ട് സമാന്തര കാബനിറ്റ് കൂടുന്നത്. ഇതോടെ മുഖ്യമന്ത്രിക്ക് മന്ത്രിമാരെയും മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയയും വിശ്വാസമില്ലന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തോമസ് ചാണ്ടിയുടെ രാജി നേരത്തെ ആകമായിരുന്നു. താല്‍ക്കാലിക രാജി അംഗീകരിക്കില്ല. രാജിയുടെ കാര്യത്തിലെ ഉപാധി എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഘടകക്ഷിയുടെ മന്ത്രിമാര്‍ കാബിനറ്റില്‍ നിന്ന് വിട്ടു നിന്ന് കൊണ്ട് സമാന്തര കാബനിറ്റ് കൂടുന്നത്. ഇതോടെ മുഖ്യമന്ത്രിക്ക് മന്ത്രിമാരെയും മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയയും വിശ്വാസമില്ലന്ന് തെളിഞ്ഞിരിക്കുകയാണ്.

ഘടകക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത ഇടതു മുന്നണി പിരിച്ചുവിടണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്