കേരളം

ഇസ്മായില്‍ വിഷയം അടഞ്ഞ അധ്യായം; തത്ക്കാലം നടപടി വേണ്ടെന്ന് സിപിഐ ദേശീയ നേതൃത്വം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കെ.ഇ ഇസ്മായില്‍ വിഷയം അടഞ്ഞ അധ്യായമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി.കെ.ഇ ഇസ്മായിലിനെതിരെ തത്ക്കാലം നടപടിയില്ല. നിലവിലുള്ളത് സംസ്ഥാന തലത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ്. ആവശ്യമാണെങ്കില്‍ അടുത്ത ദേശീയ സെക്രട്ടേറിയറ്റില്‍  വിഷയം ചര്‍ച്ച ചെയ്യുമെന്നും റെഡ്ഢി പറഞ്ഞു. സിപിഐ ദേശീയ എക്‌സിക്ക്യൂട്ടീവിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു റെഡ്ഢി. 

യോഗത്തില്‍ തനിക്ക് നാക്കു പിഴ പറ്റിയതാണെന്നും തെറ്റ് പറ്റിയെന്നും കെ.ഇ ഇസ്മായില്‍ ഏറ്റുപറഞ്ഞു. ഇതേത്തുടര്‍ന്നാണ് നടപടിയെടുക്കേണ്ട എന്ന തീരുമാനത്തിലേക്ക് ദേശീയ നേതൃത്വം എത്തിയത്. 

തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന നേതൃത്വം നടപടിയെടുത്തിരുന്നു. എല്‍ഡിഎഫില്‍ സിപിഐയെ പ്രതിനിധികരിച്ചുള്ള സംഘത്തില്‍ നിന്ന് ഇസ്മായിലിനെ മാറ്റി. കൂടുതല്‍ നടപടികള്‍ക്ക് ദേശീയ സെക്രട്ടേറിയറ്റിനോട് നിര്‍ദേശിക്കുയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ വേണ്ടയെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു