കേരളം

മോദിയുടെ സ്വച്ഛ് ഭാരതിലും കേരളം നമ്പര്‍ വണ്‍; ബിജെപി സംസ്ഥാനങ്ങള്‍ പൂര്‍ണ പരാജയമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്‍  നടപ്പാക്കുന്നതില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളമാണെന്ന് റിപ്പോര്‍ട്ട്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വലിയ ക്യാമ്പയിനായി ഉയര്‍ത്തിക്കൊണ്ടുവന്ന പദ്ധതി കൃത്യമായി നടപ്പാക്കാന്‍ ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തും കഴിഞ്ഞിട്ടില്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു. 

പദ്ധതിയുടെ മൂന്നാംവര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം അലംഭാവം കാട്ടുന്നുവെന്ന് സംഘപരിവാറും ബിജെപിയും വ്യാപകമായി പ്രചരിപ്പിക്കുന്നതിനിടയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതുവരേയും കാല്‍ഭാഗം കുടുംബങ്ങള്‍ക്കും ശുചിമുറികള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ബീഹാറും ഉത്തര്‍പ്രദേശുമാണ്. 

ബീഹാറില്‍ പത്ത് വീടുകള്‍ക്ക് ഒരു ശുചിമുറി എന്ന രീതിയിലാണ് നിര്‍മ്മാണം നടക്കുന്നതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇടതു പക്ഷം ഭരിക്കുന്ന കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ശുചിമുറികള്‍ ഉള്ളതെന്നും 82 ശതമാനം വീടുകള്‍ക്കും ശുചിമുറികള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'