കേരളം

അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയത് തെറ്റ്; മമ്മൂട്ടി ഇത് ചെയ്തത് പൃഥ്വിരാജിന് വേണ്ടിയെന്ന് ഗണേഷ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ നിന്നും നടന്‍ ദിലീപിനെ പുറത്താക്കിയ സംഭവത്തെ വിമര്‍ശിച്ച് അമ്മ വൈസ് പ്രസിഡന്റ് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. അമ്മയുടെ അംഗത്ത്വത്തില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് ശരിയായില്ല. ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. പൃഥ്വിരാജിനെ പ്രസാദിപ്പിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടിയങ്ങനെ പറഞ്ഞതെന്നും ഗണേഷ് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അമ്മയുടെ നിയമപ്രകാരം ദിലീപിന്റെ അംഗത്വം റദ്ദുചെയ്യല്‍ സാധ്യമല്ല. അസോസിയേഷന്റെ അച്ചടക്കനടപടിയുടെ ഭാഗമായുള്ള അന്വേഷണത്തിനു ശേഷം മാത്രം ദിലീപിനെ അസോസിയേഷനില്‍ നിന്നും സസ്‌പെന്റ് ചെയ്യാം. അതുകൊണ്ടുതന്നെ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന മമ്മൂട്ടിയുടെ വാദം അടിസ്ഥാന രഹിതമായിരുന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അമ്മയുടെ ഭാഗമാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇനി ദിലീപിന് തിരിച്ചുവരാം. പക്ഷേ ദിലീപിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പൊന്നുകൊണ്ട് പുളിശേരി വെച്ചുതരാം എന്ന് പറഞ്ഞാലും അമ്മയിലെന്നല്ല ഒരു അസോസിയേഷന്റെയും ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ദിലീപിന് ജാമ്യം കിട്ടിയതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കഷ്ടകാലത്തില്‍ എല്ലാ തരത്തിലും കൂടെനിന്നതിന് ഇന്ന് ഞാന്‍ അഭിമാനിക്കുന്നുവെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത