കേരളം

അമൃതാനന്ദമയിയുടെ ജന്‍മദിനാഘോഷം; രാഷ്ട്രപതി ഇന്ന് കേരളത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം രാംനാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനം ഇന്നാരംഭിക്കും. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടി മാത്രമാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്. മറ്റ് പൊതു പരിപാടികളിലൊന്നും പങ്കെടുക്കില്ല. 

രാവിലെ ഒന്‍പതരയോടെ തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് അമൃതവര്‍ഷം പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കൊല്ലത്തേക്ക് തിരിക്കും. 

അമൃതാനന്ദമയി മഠം നടക്കുന്ന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വഹിക്കും. സന്ദര്‍ശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആര്‍.രാമചന്ദ്രന്‍ എംഎല്‍എ എന്നിവരും രാഷ്ട്രപതിക്കും അമൃതാനന്ദമയിക്കും ഒപ്പം വേദിയിലുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!