കേരളം

 സോളാര്‍ കേസില്‍ വീണ്ടും നിയമോപദേശം: മന്ത്രിസഭയില്‍ ഭിന്നത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണത്തെ ചൊല്ലി മന്ത്രിസഭയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ വീണ്ടും നിയമോപദേശം തേടാനുളള മുഖ്യമന്ത്രിയുടെ നീക്കമാണ് മന്ത്രിസഭയില്‍ ഭിന്നതയ്ക്ക് കാരണം. ഈ നീക്കത്തിന് എതിരെ ചില മന്ത്രിമാര്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചുവെന്നാണ് സൂചന. 
വീണ്ടും നിയമോപദേശം തേടാനുളള തീരുമാനം സര്‍ക്കാരിന് ക്ഷീണമാണെന്ന് നിയമമന്ത്രി എ കെ ബാലന്‍ തുറന്നടിച്ചു. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കരുതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങള്‍ അവഗണിച്ച് നിയമോപദേശവുമായി മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരിജിത്ത് പസായത്തില്‍ നിന്നും നിയമോപദേശം തേടാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി