കേരളം

തോമസ് ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്; മന്ത്രി കായല്‍ കയ്യേറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്. മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി കയ്യേറ്റം നടത്തിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കളക്ടര്‍ റവന്യു സെക്രട്ടറിക്ക് കൈമാറി. 

തോമസ് ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ടില്‍ കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ അനുപമ നിര്‍ദേശിക്കുന്നു. ലേക് പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിങ് ഏരിയായും, അപ്രോച്ച് റോഡും നിയമവിരുദ്ധമായാണ് നിര്‍മിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

2014ന് ശേഷമാണ് ഭൂമി നികത്തല്‍ നടന്നിരിക്കുന്നത്. എന്നാല്‍ 2008ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് അനുമതിയില്ലാതെ ഭൂമി മണ്ണിട്ട് നികത്തുന്നത് കുറ്റകരമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിസോര്‍ട്ടിന് സമീപത്തെ നീര്‍ച്ചാല്‍ വഴി തിരിച്ച് വിട്ടിട്ടുമുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഭൂമി കയ്യേറിയത് വ്യക്തമായിട്ടുണ്ടെന്നും സര്‍ക്കാരിന് നല്‍കിയിരിക്കുന്ന അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'