കേരളം

പിണറായി വിജയന്‍ എന്റെ ഹീറോ: കമലഹാസന്‍; വന്നത് ആ ജീവിതം പഠിക്കാനെന്ന് ഉലകനായകന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിണറായി വിജയന്‍ തന്റെ ഹീറോയാണ്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്‍ കമലഹാസന്‍ പിണറായി വിജയനോടുള്ള തന്റെ ആരാധന ഒളിച്ചുവയ്ക്കാതെ തന്നെ തുറന്നു പറഞ്ഞു. താന്‍ രാഷ്ട്രീയത്തിലേക്ക തന്നെയെന്ന വ്യക്തമായ സൂചന കമലഹാസന്‍ നല്‍കുമ്പോള്‍, അത് പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ ഒപ്പം നിര്‍ത്തിയിട്ടാണെന്നതാണ് അണികളേയും ആരാധകരേയും ഒരേപോലെ ആവേശത്തിലാഴ്ത്തുന്നത്. 

പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള പഠനാവസരം കൂടിയായിരുന്നു. ഇതൊരു സൗഹൃദ സന്ദര്‍ശനം മാത്രമല്ലെന്ന വ്യക്തമാക്കുന്ന കമലഹാസന്‍, അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ മനസിലാക്കുന്നതിനുള്ള അവസരം കൂടിയായിരുന്നു എന്ന് പറയുന്നു. 

പിണറായി വിജയനെ കണ്ട് അദ്ദേഹം കടന്നു വന്ന വഴികള്‍ മനസിലാക്കി പോവുക മാത്രമല്ല താന്‍ ചെയ്യുന്നതെന്നും കമലഹാസന്‍ വ്യക്തമാക്കുന്നു. തൊട്ടടുത്ത സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ അനുഭവങ്ങള്‍ എങ്ങിനെ തമിഴ്‌നാട്ടിലെ ജനാധിപത്യത്തിനായി ഉപയോഗിക്കാം എന്ന് ആലോചിക്കുമെന്നാണ് കമലഹാസന്‍ പറയുന്നത്. 

പിണറായിയുമായുള്ള കൂടിക്കാഴ്ചയ്ക്ക ശേഷം തന്റെ നിറം കാവിയല്ലെന്ന പ്രഖ്യാപിച്ചതോടെ ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ച ദേശീയ തലത്തിലേക്കും ഉയര്‍ന്നുകേട്ടു. ബിജെപിയിലേക്കില്ലെന്ന് ഉറപ്പിച്ച പറഞ്ഞ താരത്തോട്, ഇടത് പാളയത്തിലേക്കാണോ വരുന്നതെന്ന ചോദ്യത്തിന് അതെല്ലാം ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു മറുപടി. 

സൗഹൃദ സന്ദര്‍ശനമായിരുന്നു എങ്കിലും രാഷ്ട്രീയവും ചര്‍ച്ചയായെന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്. തിരുവനന്തപുരത്ത് വരുമ്പോള്‍ കാണാറുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയായതിന് ശേഷം ഇത് ആദ്യ കൂടിക്കാഴ്ചയാണ്. മുഖ്യമന്ത്രിയായതിന് ശേഷം പിണറായി വിജയനെ സന്ദര്‍ശിക്കാന്‍ സാധിക്കാതിരുന്നതിന്റെ കാരണവും കമലഹാസന്‍ പറയുന്നുണ്ട്. കഴിഞ്ഞ ഓണത്തിന് അദ്ദേഹത്തെ കാണാന്‍ വരാനിരുന്നതാണ്. എന്നാല്‍ ചെറിയൊരു അപകടം പറ്റി പരിക്കേറ്റിരുന്നതിനാല്‍ വരാന്‍ സാധിച്ചില്ലെന്ന് കമല്‍ ഓര്‍ത്തെടുത്തു.

സ്വകാര്യ ചാനലിന്റെ ഓണപരിപാടിക്കായി മുഖ്യമന്ത്രിയെ അഭിമുഖം ചെയ്യുന്നതിനായിട്ടായിരുന്നു കമലഹാസന്‍ എത്തിയത്. കറുപ്പ് നിറമുള്ള ഷര്‍ട്ടും, വെളുത്ത് മുണ്ടും ധരിച്ച് ക്ലിഫ് ഹൗസിലേക്ക് എത്തിയ കമലഹാസന്‍ മുഖ്യമന്ത്രിയോട് ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണവും കഴിച്ചു. ക്ലിഫ് ഹൗസിനുള്ളിലും മുറ്റത്തും വെച്ചായിരുന്നു അഭിമുഖം പകര്‍ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'