കേരളം

നെടുമ്പാശേരിയില്‍ നിയന്ത്രണം വിട്ട വിമാനം ഓടയില്‍ വീണു; യാത്രക്കാര്‍ സുരക്ഷിതര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിയന്ത്രണം വിട്ട വിമാനം തെന്നിമാറി ഓടയില്‍ വീണു. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 452 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 

വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണ്. മഴയെ തുടര്‍ന്ന് ടാക്‌സി ബേയില്‍ നിന്നും പാര്‍ക്കിങ് ബേയിലേക്ക് നീങ്ങുമ്പോഴായിരുന്നു അപകടം. പുലര്‍ച്ചെ 2.40നായിരുന്നു അപകടം. പൈലറ്റിന്റെ അശ്രദ്ധയാണ് അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍.  

അപകടം നടന്ന ഉടനെ വിമാനത്താവളത്തിലെ രക്ഷാപ്രവര്‍ത്തന വിഭാഗമെത്തി യാത്രക്കാരെയെല്ലാം വിമാനത്തില്‍ നിന്നും പുറത്തിറക്കി. എന്നാല്‍ ലഗേജുകള്‍ വിമാനത്തില്‍ നിന്നും പുറത്തെടുത്തിട്ടില്ല. ഇതിനാല്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ തന്നെ തുടരേണ്ട സ്ഥിതിയാണ്. 

ഓടയില്‍ നിന്നും വിമാനം തിരിച്ചുകയറ്റാന്‍ എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് സേഫ്റ്റി വിഭാഗം ശ്രമം തുടരുകയാണ്. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സിവില്‍ എവിയേഷന്‍ വകുപ്പും അന്വേഷമം പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'