കേരളം

ഐഎസ് ചെയ്യുന്നതാണ് രാജ്യത്ത് ആര്‍എസ്എസ് ചെയ്യുന്നതെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഐഎസ് ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് രാജ്യത്ത് ആര്‍എസ്എസ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിനും പകരം രാജ്യത്ത് ഐഎസ് തീവ്രവാദികള്‍ വളരുന്നത് ആര്‍എസ്എസിന് മാത്രമെ സഹായകരമാകുമെന്നും കോടിയേരി വ്യക്തമാക്കി. ഭൂരിപക്ഷ വര്‍ഗീയതയെക്കെതിരെ ന്യൂനപക്ഷവര്‍ഗീയത വളര്‍ത്തിയാല്‍ രാജ്യത്ത് മതനിരപേക്ഷത സാധ്യമാകില്ല. അതുകൊണ്ട് എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചുകൊണ്ട് പോരാട്ടമാണ് ഉണ്ടാകാണ്ടേതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുകായാണ് ബിജെപിയുടെ ലക്ഷ്യമിടുന്നത്. അതിലൂടെ ഭരണഘടന ഭേദഗതി ചെയ്യാനാകുമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. സെക്യലുര്‍ എന്നതിന് പകരം ഹിന്ദുരാജ്യമാക്കാനാണ് ബിജെപിയുടെ ശ്രമം. അതിന്റെ ഭാഗമായാണ് ഒരേ മതം, ഒരേ ഭക്ഷണം, ഒരേ വേഷം, ഒറ്റ നികുതി എന്നിങ്ങനെ ഏകതാ വാദം മുന്നോട്ട് വെക്കുന്നത്. ബിജെപിയുടെ ഈ മുന്നേറ്റത്തെ തടയാന്‍ മഹാസഖ്യങ്ങള്‍ക്കൊണ്ട് സാധിക്കില്ല. ഇത്തരം മഹാസഖ്യങ്ങള്‍ രൂപപ്പെട്ട് വരുന്നത് ബിജെപിക്കേ സഹായകമാകൂ. ഹിന്ദുത്വത്തിന്റെ പേരില്‍ രാജ്യത്തെ കോര്‍പ്പറേറ്റ് വത്്കരിക്കുകയാണ് ബിജെപി ചെയ്യുന്നത്. ബിജെപിയുടെ സാമ്പത്തിക നയത്തിന് എതിരായ സാമ്പത്തികനയങ്ങള്‍ കൂടി രൂപപ്പെടുത്തിയാവണം ബിജെപിക്കെതിരെ സമരം ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു.

രാജ്യത്ത് അടിയന്താരവസ്ഥ നീണ്ട കാലം നിലനില്‍ക്കുമെന്നായിരുന്നു അന്ന് പലരും കരുതിയിരുന്നത്. എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പച്ചതൊട്ടില്ല. അത് തന്നെയാണ് മോദിക്കും സംഭവിക്കാന്‍ പോകുന്നത്. എന്നാല്‍ സംസ്ഥാനങ്ങൡ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയല്ലേ വിജയിച്ചതെന്നാണ് പലരും ചോദിക്കുന്നത്. അതിനെതിരെ  ജനങ്ങള്‍ക്കിടയിലേക്ക് പോയി ജനങ്ങളെ അണിനിരത്തുന്ന രാഷ്ട്രീയമുന്നേറ്റം ഉണ്ടാക്കണം. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് മാറ്റണം. ത്യാഗം സഹിക്കേണ്ടി വരും. പോരാട്ടത്തില്‍ നഷ്ടപ്പെടുലുകള്‍ ഉണ്ടാകും. ഇനിയും ഒരുപക്ഷെ പലരും കൊല്ലപ്പെട്ടുവെന്നു വരും. ചെങ്കൊടിയൊരിക്കലും ആര്‍എസ്എസിനുമുന്നില്‍ കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.

കേരള സര്‍ക്കാരിനെ തകര്‍ക്കാനായി എല്ലാവിധ ശ്രമങ്ങളുമാണ് ബിജെപി നടത്തുന്നത്. ബിജെപിയുടെ ഇത്തരം ശ്രമങ്ങള്‍ കേരളത്തില്‍ നടപ്പില്ലെന്നും കേരളത്തില്‍ മതേതരത്വം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ഒരു ഗൗരിയും കൊല്ലപ്പെടില്ലെന്നും കോടിയേരി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'