കേരളം

ഫോണ്‍ കെണി: പൊലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മംഗളം ചാനല്‍ ജീവനക്കാര്‍ പ്രതികളായ ഫോണ്‍ കെണി കേസില്‍ പൊലീസ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. അന്വേഷണം അന്തിമഘട്ടത്തിലാണന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

മംഗളം ചാനല്‍ ജീവനക്കാരിയെ നിയോഗിച്ച് മന്ത്രി എകെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കി രാജിവെപ്പിച്ച കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന്ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. എം ബി  സന്തോഷ് , എസ് വി പ്രദീപ് എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസ് സിബിഐ അന്വേഷിക്കണമെന്ന പ്രതികളുടെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തു. കേസ് മധ്യവേനല്‍ അവധി കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.

ചാനല്‍ ജീവനക്കാരി ശശീന്ദ്രനെതിരെ നല്‍കിയ സ്വകാര്യ അന്യായം പിന്‍വലിക്കാന്‍ അനുവദിച്ച വിചാരണക്കോടതിയുടെ നടപടി റദ്ദാക്കണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം