കേരളം

റേഡിയോ ജോക്കിയുടെ കൊലപാതകം : ആയുധങ്ങള്‍ കണ്ടെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിന്റെ കൊലപാതകത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് താഴെയുള്ള പുഴയില്‍ നിന്നാണ്  ആയുധങ്ങള്‍ കണ്ടെടുത്തത്. ഒരു വാളും, അറ്റം വളഞ്ഞുകൂര്‍ത്ത കത്തിയുമാണ് കണ്ടെടുത്തത്. 

കേസിലെ മുഖ്യപ്രതി അലിഭായിയുടെ സാന്നിധ്യത്തില്‍ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതിയും ക്വട്ടേഷന് നേതൃത്വം കൊടുത്തയാളുമായ അലിഭായിയെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഖത്തറില്‍ നിന്നും ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. 

ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത അലിഭായ് എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഖത്തറിലെ മലയാളി വ്യവസായി അബ്ദുല്‍ സത്താറാണ് രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. സത്താറിന്റെ മുന്‍ഭാര്യയായ നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് അലിഭായി പൊലീസിനോട് വെളിപ്പെടുത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി