കേരളം

സമരക്കാരുമായി ചര്‍ച്ചയില്ല ; ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭാ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭാ യോഗ തീരുമാനം. സമരക്കാരുമായി ചര്‍ച്ച ഇല്ല. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈയും എടുക്കില്ല. സമരം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്നും മന്ത്രിസഭായോഗത്തില്‍ ധാരണയായി. 

നോട്ടീസ് നല്‍കാതെ ചെയ്യുന്ന സമരത്തെ അംഗീകരിക്കാനാകില്ല. സമരം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സമരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിക്ക് മന്ത്രിസഭായോഗം അനുവാദം നല്‍കി.സമരക്കാര്‍ക്കെതിരെ തല്‍ക്കാലം എസ്മ പ്രയോഗിക്കില്ല. എസ്മയ്ക്ക് പകരം സമരത്തെ ജനകീയ പ്രതിഷേധങ്ങളിലൂടെ നേരിടാനാണ് തീരുമാനം.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഒപി സമയം ദീര്‍ഘിപ്പിക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാത്തതെന്നാണ് ഡോക്ടർമാരുടെ സംഘടന ആരോപിക്കുന്നത്. അതേസമനയം പ്രൈവറ്റ് പ്രാക്ടീസ് മുടങ്ങുമെന്ന വേവലാതിയാണ് ഡോക്ടർമാർക്കെന്ന് ആരോ​ഗ്യമന്ത്രിയും കുറ്റപ്പെടുത്തി. 

സമരം നാലാം ദിവസത്തേക്ക് കടന്നതോടെ ജനങ്ങൾ വലഞ്ഞു. മിക്ക ഒപി കളിലും ഡോക്ടർമാർ രോ​ഗികളെ പരിശോധിക്കുന്നില്ല. പലയിടങ്ങളിലും ഒപി ടിക്കറ്റ് കൗണ്ടര്‍ അടിച്ചിട്ടിരിക്കുന്ന അവസ്ഥയാണ്. ഒപിയിൽ പരിശോധിക്കുന്ന രോ​ഗികൾക്കാകട്ടെ പുതുതായി അഡ്മിഷൻ നൽകുന്നുമില്ല. സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു