കേരളം

ശ്രീജിത്തിനെ ഉരുട്ടലിന് വിധേയനാക്കി ? ; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിനെ ഉരുട്ടലിന് വിധേയയാക്കിയോ എന്ന് സംശയം. ശ്രീജിത്തിന്റെ ശരീരത്തില്‍ നിറയെ പാടുകളുണ്ടെന്നും, രണ്ട് തുടകളിലെ പേശികളിലും ഒരേപോലെയുള്ള ചതവുകള്‍ ഉണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് മൂന്നാംമുറ പ്രയോഗിച്ചത് മൂലമാണെന്നാണ് വിദഗ്ധ സംഘത്തിന്റെ നിഗമനം. 

ലാത്തി പോലുള്ള ഉരുണ്ട വസ്തു കൊണ്ട് ഉരുട്ടിയതുമൂലമുണ്ടായ ചതവുകളാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് തുടകളിലും ഒരുപോലെ ചതവുകള്‍ വരണമെങ്കില്‍ ഉരുട്ടലിന് വിധേയമായിട്ടുണ്ടാകുമെന്നും അന്വേഷണസംഘത്തിന് വിദഗ്‌ധോപദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും, ചികില്‍സാ റിപ്പോര്‍ട്ടുമെല്ലാം പൊലീസ് മര്‍ദനത്തിന്റെ സാധ്യതകളാണ് മുന്നോട്ടുവെക്കുന്നത്. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. കൂടാതെ സാക്ഷികള്‍ അടക്കം മൊഴിമാറ്റുന്ന സാഹചര്യത്തില്‍ പൊലീസുകാരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ