കേരളം

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മജിസ്‌ടേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ചകേസില്‍ ശ്രീജിത്ത് ഉള്‍പ്പടെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാതിരുന്ന പറവൂര്‍ മജിസ്‌ട്രേട്ടിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസില്‍ അറസ്റ്റിലായ ശ്രീജിത്തടക്കം 9 പ്രതികളെ  ഈ മാസം 7നാണ് പറവൂര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേട്ടിന്റെ വസതിയില്‍  പൊലീസ് ഹാരജാക്കിയത്. എന്നാല്‍ അന്നേദിവസം പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മജിസ്‌ട്രേട്ട് തയ്യാറായില്ലെന്നും ഇവരെ മടക്കിയയച്ചെന്നുമാണ് എസ്‌ഐയുടെ പരാതി. 

ഈ പരാതി പിന്നീട് റൂറല്‍എസ്പിയ്ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് പ്രതികളെ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കിയ പൊലീസുകാരുടെ കൂടി മൊഴി രേഖപ്പെടുത്തി എസ്പി പരാതി ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറി. എട്ടാംതീയതിയാണ് ശ്രീജിത്ത് കസ്റ്റഡിമര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.എസ്പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി റജിസ്ട്രാര്‍  മജിസ്‌ട്രേട്ടിനോട് വിശദീകരണം തേടിയിട്ടുള്ളത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്