കേരളം

സോഷ്യൽമീഡിയ ഹർത്താൽ വിജയിപ്പിക്കണമെന്ന് പോസ്റ്റ് : പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സോഷ്യൽമീഡിയ ഹര്‍ത്താലിന് അനുകൂലമായി പൊലീസിന്റെ വാട്‌സ്ആപ് ഗ്രൂപ്പില്‍ പോസ്​റ്റിട്ട പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. നാദാപുരം പൊലീസ്  കണ്‍ട്രോള്‍ റൂമിലെ ഡ്രൈവർ പേരാമ്പ്ര സ്വദേശി എൻ കെ അഷ്‌റഫിനെയാണ് റൂറല്‍ എസ് പി എം കെ പുഷ്‌കരന്‍ സസ്‌പെൻഡ്​​ ചെയ്തത്. 

നാദാപുരം ഏരിയയിലെ പൊലീസുകാരുടെ വാട്സ് ആപ്പ് ​ഗ്രൂപ്പിലാണ് ഹർത്താലിന് തലേദിവസം ഹർത്താൽ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഷറഫ് പോസ്റ്റിടുകയായിരുന്നു. കത്തുവ സംഭവത്തിലെ പ്രതിഷേധക്കുറിപ്പും അഷറഫ് ഈ ​ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തിരുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ പൊലീസ് അഭിപ്രായം പറയരുതെന്ന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

ശനിയാഴ്ച ഉച്ചയോടെയാണ്​ റൂറല്‍ എസ്പി അഷറഫിനെ സസ്‌പെൻഡ്​​ ചെയ്തത്. നാദാപുരം കണ്‍ട്രോള്‍ റൂം വാഹനത്തിൽ തെരുവന്‍പറമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഷ്‌റഫിനെ നടപടി അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍