കേരളം

വരാപ്പുഴ കസ്റ്റഡി മരണം :  സിപിഎം ജില്ലാ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണ കേസിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജില്ലാ നേതൃത്വം എസ് പിക്ക് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പാർട്ടി വിട്ടുപോകുന്ന യുവാക്കൾക്ക് താക്കീത് എന്ന നിലയ്ക്കാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുപ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

കസ്റ്റഡി മരണക്കേസ് ഇല്ലാതാക്കാൻ ശ്രമം നടത്തിയ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന്‍റെ പങ്ക് അന്വേഷിക്കണം. ജില്ലാ സെക്രട്ടറിയുടെ അറിവില്ലാതെ പ്രശ്നം ഒതുക്കി തീർക്കാൻ ഏരിയ സെക്രട്ടറി അടക്കമുള്ള നേതാക്കൾ ശ്രമിക്കില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പൊലീസിനെ കുറിച്ച് ജനങ്ങൾക്ക് നിരവധി പരാതിയാണുള്ളത്. 

പാർട്ടി ജില്ലാ സെക്രട്ടറി പറയാതെ എസ് പിയും ആർടിഎഫും ചലിക്കില്ല. സ്ഥലംമാറിപ്പോയ എസ് പി  എ.വി ജോർജിന് പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ച് യാത്രയയപ്പ് നൽകിയത് എന്തിനാണെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതിനിടെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖിലയും കുടുംബാം​ഗങ്ങളും ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസിലെ ഉന്നത ഉദ്യോ​ഗസ്ഥർ പ്രതികളായതിനാൽ അന്വേഷണം തൃപ്തികരമല്ലെന്ന് ഹർജിയിൽ പറയുന്നു. ആർടിഎഫുകാരെയും എസ്ഐയെയും മാത്രമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ മറ്റ് ഉന്നത ഉദ്യോ​ഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ