കേരളം

ഇടുക്കിയില്‍ ജലനിരപ്പ് 2395.92 അടിയിലേക്ക് ; സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ചെറുതോണി:  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്  2395.92 അടിയായി ഉയര്‍ന്നു.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അണക്കെട്ടിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. ആശങ്കാജനകമായ സാഹചര്യം ഇല്ലെന്നും 2399 അടിയെത്തുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കിയാല്‍ മതിയെന്നുമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. റെഡ് അലര്‍ട്ട് നല്‍കി 24 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുകയുള്ളൂ. 

മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്താല്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. ജലനിരപ്പ് ഉയരുകയാണെങ്കില്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി വ്യക്തമാക്കിയിരുന്നു. ഘട്ടം ഘട്ടമായി മാത്രമേ അണക്കെട്ട് തുറക്കുകയുള്ളു. 

 അണക്കെട്ട് കാണാനായി എത്തുന്ന വാഹനങ്ങളെ പൊലീസ് തടയുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'