കേരളം

സത്യത്തിന്റെ ഏറിയപങ്കും കേരളത്തിന് പുറത്ത്; കസ്റ്റഡിയിലുള്ളവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധുണ്ടെന്ന് പറയാറായിട്ടില്ലെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലപാതകം നടത്തിയത് ആഭിചാരത്തിന്റെയും മന്ത്രവാദത്തിന്റെയും പേരില്‍ത്തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. സത്യത്തിന്റെ ഏറിയ പങ്കും കേരളത്തിന് പുറത്താണെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പറയാറായിട്ടില്ലെന്നും ഡിഎസ്പി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ കൊല്ലപ്പെട്ട കൃഷ്ണന്റെ സുഹൃത്തുക്കളാണെന്നും പൊലീസ് വ്യക്തമാക്കി. പല തട്ടിപ്പുകളിലും ഇവര്‍ പങ്കാളികളായിരുന്നു. നിധിവേട്ടയും ആഭിചാരവും നടത്തിയതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു.

തമിഴ്‌നാട്ടിലാണ് ഇവര്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്.  കൃഷ്ണന്‍ അടിക്കടി തേ്‌നിക്കടുത്തുള്ള ആണ്ടിപ്പെട്ടിയിലേക്ക് യാത്ര നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

Related Article

റൈസ്പുള്ളറും ആഭിചാരവും; കൃഷ്ണന്റെ തട്ടിപ്പുകള്‍  തമിഴ്‌നാട് കേന്ദ്രീകരിച്ച്; പണം നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും മലയാളികള്‍

വണ്ണപ്പുറം കൂട്ടക്കൊലയ്ക്ക് കാരണം നിധിയെപ്പറ്റിയുള്ള തര്‍ക്കമെന്ന് സൂചന; പൂജ നടത്താനെത്തിയിരുന്നവരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും

വണ്ണപ്പുറം കൂട്ടക്കൊല: ബിസിനസ് ചീഫ് ആര്?, കോടികള്‍ എവിടെ നിന്നു വരുന്നു?; ഉത്തരം തേടി പൊലീസ്

വണ്ണപ്പുറം കൂട്ടക്കൊല : തിരുവനന്തപുരത്ത് നിന്നും ഒരാള്‍ പിടിയില്‍

കൃഷ്ണന്‍ ഏതുനിമിഷവും ആക്രമണം ഭയന്നിരുന്നു: എല്ലാ മുറിയിലും ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചു;സിസി ടിവി ദൃശ്യങ്ങള്‍ കൊലയാളികളുടെ വാഹനത്തിന്റേതെന്ന് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ