കേരളം

ആലുവയില്‍ ആശ്വാസം; ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ആലുവ: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിന്റെ പശ്ചാത്തലത്തില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെ ആലുവയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നു. മണപ്പുറം പൂര്‍ണമായും മുങ്ങിയ സാഹചര്യത്തില്‍ തോട്ടയ്ക്കാട്ടുകര-മണപ്പുറം റോഡിന്റെ ഇരുവശത്തുമായിട്ടാണ് ബലിതറകള്‍ സജ്ജമാക്കിയത്. 

കര്‍ശന സുരക്ഷയിലാണ് ആലുവയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. 42 പരികര്‍മികളാണ് ബല്‍തര്‍പ്പണ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നു. ബലിതര്‍പ്പണത്തിന്റെ ഭാഗമായി പുഴയില്‍ മുങ്ങി നിവരാന്‍ സാധിക്കില്ല. പുഴയില്‍ ഒഴുക്കുന്നതിന് മാത്രമാണ് അനുവാദം. കനത്ത അടിയൊഴുക്കാണ് ഇപ്പോള്‍ ആലുവ പുഴയിലുള്ളത്.

ചെറുതോണി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പുഴയില്‍ ഇറങ്ങുന്നതും കുളിക്കുന്നതുമെല്ലാം നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കിയിരുന്നു.ആലുവയില്‍ ഒരടി വെള്ളമാണ് ഉയര്‍ന്നതെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം പുതിയ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നിട്ടില്ല. കടല്‍ വെള്ളം എടുക്കുന്നതിനെ തുടര്‍ന്ന് നിലവില്‍ വലിയ ആശങ്കയ്ക്ക് വകയില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം