കേരളം

ജയരാജനെ മന്ത്രിയാക്കുന്നത് അധാര്‍മികം, സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയരാജന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.

സ്വജനപക്ഷപാതം നടത്തിയതിനാണ് ജയരാജനു മന്ത്രിസ്ഥാനം നഷ്ടമായത്. ഇതിന് അടിസ്ഥാനമായ നിയമനം ജയരാന്‍ നടത്തിയത് ആരും ഇതുവരെ നിഷേധിച്ചിട്ടില്ല. ഒരുപാടു കേസുകള്‍ എഴുതിത്തള്ളിയ കൂട്ടത്തില്‍ ഈ കേസും വിജിലന്‍സ് എഴുതിത്തള്ളുകയാണുണ്ടായത്. അതിന്റെ പേരില്‍ ജയരാജനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാര്‍മികമാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ജയരാജന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല. യുഡിഎഫ് ചടങ്ങു ബഹിഷ്‌കരിക്കും.

വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് ജനങ്ങള്‍ക്കു വേണ്ടത്ര മുന്നറിയിപ്പു നല്‍കാതെയാണ് തുറന്നുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി യുഡിഎഫ് സഹകരിക്കും. യുഡിഎഫ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ വീതം സംഭാവന നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത