കേരളം

പ്രളയ ദുരിതം: തമിഴ്നടൻ വിശാൽ പത്ത് ലക്ഷം നൽകും; കമല്‍ഹാസന്‍ തുക കൈമാറി; കാർത്തി മുഖ്യമന്ത്രിയെ കണ്ട് തുക കൈമാറും

സമകാലിക മലയാളം ഡെസ്ക്

ഹാ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് തമിഴ് നടൻ വിശാൽ പത്ത് ലക്ഷം രൂപ സഹായം നൽകും. തമിഴ് പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചത്. പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്നും തമിഴ് സിനിമാ ലോകത്തോടും ആരാധകരോടും തമിഴ് ജനതയോടും വാര്‍ത്താ കുറിപ്പിലൂടെ വിശാല്‍ അഭ്യര്‍ഥിച്ചു.

നേരത്തെ നടന്‍മാരായ കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി, നടി രോഹിണി തുടങ്ങിയവരും ധനസഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. കമല്‍ഹാസന്‍ തുക കൈമാറി. നടന്‍ കാര്‍ത്തി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കും. തന്റെയും സഹോദരൻ സൂര്യയുടേയും നടികര്‍ സംഘത്തിന്റെയും വകയായുളള തുക കൈമാറാനാണ് കാര്‍ത്തി മുഖ്യമന്ത്രിയെ കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത