കേരളം

മൂന്നാറില്‍ മണ്ണിടിഞ്ഞ് ഒരുകുടുംബത്തിലെ നാലുപേര്‍ മരിച്ചു; ഒരാളെ കാണാതായി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മൂന്നാര്‍ ദേവികുളത്ത് മണ്ണിടിച്ചിലില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഒരാളെ കാണാതായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇന്ന് പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. എന്നാല്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറായതിനാല്‍ വിവരമറിയാന്‍ വൈകുകയായിരുന്നു. 

ലിറ്റില്‍ ഫഌവര്‍ സ്‌കൂളിനടുത്ത് സതീശ് എന്നയാളുടെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാര്‍ ഒറ്റപ്പെട്ട സ്ഥിതിയാണ്. വാഹനഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നില്ല.വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. 200ലധികംപേരാണ് 20ഓളമുള്ള ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ