കേരളം

പ്രളയബാധിതര്‍ക്ക് അഭയകേന്ദ്രമൊരുക്കിയ സലിം കുമാറിന്റെ വീടും മുങ്ങി, മുപ്പതോളംപേര്‍ കുടുങ്ങിക്കിടക്കുന്നു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വെള്ളപ്പൊക്കത്തില്‍ ആളുകള്‍ക്ക് അഭയം നല്‍കിയിരുന്ന നടന്‍ സലിം കുമാറിന്റെ വീട്ടിലും വെള്ളം കയറുന്നു. മുപ്പതോളംപേരാണ് ഇപ്പോള്‍ സലീംകുമാറിന്റെ വീട്ടിലുള്ളത്. വീടിന്റെ താഴത്തെ നില ഏകദേശം മുങ്ങി. മുപ്പതുപേരും താനും ഇപ്പോള്‍ വീടിന്റെ രണ്ടാംനിലയിലാണ് ഉള്ളതെന്ന് സലിംകുമാര്‍ വ്യക്തമാക്കി. 

വീടിന്റെ ടെറസ് ചെറുതാണെന്നും മുങ്ങാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി വൈദ്യസഹായം ലഭിക്കേണ്ടവരും ഇക്കൂട്ടത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വയസ്സായ ആളുകളെ മുകളിലേക്ക് കയറ്റാന്‍ സാധിക്കില്ലെന്നും വേഗം രക്ഷാപ്രവര്‍ത്തകര്‍ എത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊടുങ്ങല്ലൂര്‍ പറവൂര്‍ ആലമ്മാവ് ജംങ്ഷനിലാണ് അദ്ദേഹത്തിന്റെ വീട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്