കേരളം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ കൃത്രിമം കാണിച്ച് തട്ടിപ്പ്; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പറിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ തമിഴ്നാട് സ്വ​ദേശി അറസ്റ്റിൽ. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വ​​ദേശി തോട്ടിയാമ്പട്ടിയിൽ പളനിയപ്പൻ മകൻ വിജയകുമാറാണ് (38) ഷാഡോ പൊലീസിന്റെ പിടിയിലായത്. ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പർ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വന്ന മെസേജ് എഡി​റ്റ് ചെയ്‌ത് സ്വന്തം അക്കൗണ്ട് നമ്പർ ചേർത്ത് പ്രചരിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 

സി​റ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ ഡോം അന്വേഷണം നടത്തി ഇയാളുടെ തിരുച്ചിറപ്പള്ളിയിലെ ബാങ്കിലെ അക്കൗണ്ട് മരവിപ്പിച്ചു. ഷാഡോ പൊലീസ് തമിഴ്‌നാട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തിരുച്ചിറപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി​റ്റിപൊലീസ് കമ്മിഷണർ പി. പ്രകാശാണ് അന്വേഷണത്തിനും അറസ്​റ്റിനും നേതൃത്വം നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്