കേരളം

ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് 10,000 രൂപ വീതം നൽകണം; കൂടുതൽ നാശനഷ്ടം നേരിട്ടവർക്ക് 50,000 രൂപ ​ഗ്രാന്റായി അനുവദിക്കണമെന്നും ചെന്നിത്തല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തി അവിടെ നിന്ന് മടങ്ങുന്നവർക്ക് 10000 രൂപ വീതം നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.  ദുരിത ബാധിതർക്ക് സഹായം പ്രഖ്യാപിച്ചതല്ലാതെ ആർക്കും ഒന്നും ലഭിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ക്യാമ്പുകളിൽ കഴിയുന്നവരിൽ കൂടുതൽ നാശനഷ്ടം നേരിട്ടവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും 50,000 രൂപ ഗ്രാന്‍റായി നൽകണം.കർഷക വായ്പകൾ എഴുതിത്തളളാനും സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  യുഎഇ സഹായത്തേക്കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു