കേരളം

കല്യാണത്തിന് ഐസ്‌ക്രീമും വെല്‍ക്കം ഡ്രിങ്കും വേണ്ട; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വെള്ളപ്പൊക്കം മൂലം മാറ്റിവെച്ച വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ ഉടന്‍ നടത്താനിരിക്കെ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. വെല്‍ക്കം ഡ്രിങ്ക്, ഐസ്‌ക്രീം, സാലഡ് തുടങ്ങിയവ കര്‍ശനമായി ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് മാത്രമെ പാത്രങ്ങള്‍ കഴുകാനും ഭക്ഷണം പാചകം ചെയ്യാനും പാടുള്ളു. പച്ചക്കറികളും പഴങ്ങളും ക്ലോറിനേറ്റ് ചെയ്ത് വെള്ളത്തില്‍ കഴുകിയെടുക്കണം. പാചകം ചെയ്യുന്നവരും വിളമ്പുന്നവരും ഹെല്‍ത്ത് കാര്‍ഡ് സൂക്ഷിക്കണം. കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ നല്‍കാവു. കുടിവെള്ളം വിശ്വസീനയമായ കമ്പനിയുടെത് മാത്രം ഉപയോഗിക്കുക. അച്ചാര്‍, തൈര് എന്നിവ ഗുണനിലവാരം ഉള്ളതാണെന്ന് ഉറപ്പാക്കണം. മോരില്‍ ചേര്‍ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതായിരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം