കേരളം

എയര്‍ ആംബുലന്‍സ് പോകട്ടെ ആദ്യം, വഴി മാറി കൊടുത്ത് രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പോകാതെ എയര്‍ ആംബുലന്‍സ് വിടില്ലെന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ നിലപാട്. കാര്യം അറിഞ്ഞപ്പോള്‍ രാഹുല്‍ പറഞ്ഞു, എയര്‍ ആംബുലന്‍സ് പോകട്ടെ ആദ്യം. അതോടെ മറിയാമ്മയേയും വഹിച്ചുള്ള ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നു. 

ദുരിതാശ്വാസ ക്യാമ്പില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അവശയായ പാണ്ഡവന്‍പാറ മോടിയുഴത്തില്‍ മറിയാമ്മ(77) ആയിരുന്നു എയര്‍ ആംബുലന്‍സില്‍. രാഹുല്‍ എത്തുന്നതിന് മുന്‍പേ മറിയാമ്മയേയും വഹിച്ചുള്ള ആംബുലന്‍സ് എത്തിയിരുന്നു. 

എന്നാല്‍ രാഹുലിന്റെ ഹെലികോപ്റ്റര്‍ വിടാതെ എയര്‍ ആംബുലന്‍സ് വിടാനാവില്ലെന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ നിലപാട്. ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലായിരുന്നു രണ്ട് ഹെലികോപ്റ്ററുകളും ഇറങ്ങേണ്ടിയിരുന്നത്. 

നേതാക്കളില്‍ നിന്നും രാഹുല്‍ വിവരം അറിഞ്ഞതോടെ എയര്‍ ആംബുലന്‍സിന് ആദ്യം പോകുവാനുള്ള വഴി ഒരുങ്ങി. എയര്‍ ആംബുലന്‍സ് പറന്ന് 23 മിനിറ്റിന് ശേഷമാണ് രാഹുലിന്റെ കോപ്റ്റര്‍ പറന്നത്. അരമണിക്കൂറോളം ഹെലിപ്പാട് ഗ്രൗണ്ടില്‍ രാഹുല്‍ കാത്തു നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത