കേരളം

ഇനി ചികിത്സയ്ക്ക് പോകാം; മുഖ്യമന്ത്രി ഈ ആഴ്ച അമേരിക്കയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം ബാധിച്ചതിനെത്തുടര്‍ന്ന് മാറ്റിവച്ച മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര ഈ ആഴ്ചയുണ്ടാകും. ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി തന്നെയാണ് മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. കഴിഞ്ഞ പത്തൊമ്പതിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് കേരളം പ്രളയത്തില്‍ മുങ്ങിയതിനാല്‍ അദ്ദേഹം യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

സോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ തേടുക.17 ദിവസത്തെ ചികിത്സയ്ക്കാണ് അദ്ദേഹം പുറപ്പെടുക. ഓഗസ്റ്റ് പത്തൊമ്പതിന് പുറപ്പെട്ട് സെപ്റ്റംബര്‍ ആറിന് തിരിച്ചെത്താനായിരുന്നു ആദ്യതീരുമാനം. ചികിത്സയുടെ പൂര്‍ണചിലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രശസ്തമാണ് മയോ ക്ലിനിക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?